01 October, 2019 10:47:47 AM


പരമ്പരാഗത ടാക്സി ഡ്രൈവർമാരും ഇനി വിളിപ്പുറത്ത് ; സംസ്ഥാനത്തെ മുഴുവൻ ടാക്സികളും 'ആപ്പി'ലേക്ക്



കൊച്ചി : ഇനി മുതൽ പരമ്പരാഗത ടാക്സി ഡ്രൈവർമാരും നിങ്ങളുടെ വിളിപ്പുറത്ത് എത്തും. 'കേര കാബ്സ്' എന്ന പേരിലുള്ള മൊബൈൽ ആപ്പ് വഴി കേരളപ്പിറവി ദിനം മുതല്‍ കേരളത്തിലെ മുഴുവൻ ടാക്സി ഡ്രൈവർമാരും ഒരു കുടക്കീഴിൽ അണിനിരക്കുകയാണ്. കേര കാബ്‌സ് എന്ന മൊബൈല്‍ ആപ്പിലൂടെ യൂബര്‍, ഒലേ മാതൃകയില്‍ സര്‍ക്കാര്‍ നിര്‍ണ്ണയിച്ച തുകയ്ക്ക് ഓട്ടം പോകാനാണ് തീരുമാനം. ഇങ്ങനെയാകുമ്പോള്‍ ഓടിക്കിട്ടുന്ന തുക പൂര്‍ണ്ണമായും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും.


കേരളത്തിലെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരെ ഒരു പ്ലാറ്റ്‌ഫോമില്‍ അണി നിരത്തി സ്റ്റാന്റുകളില്‍ നിലവിലുള്ള അതേ ക്യൂ സംവിധാനമായിരിക്കും കേര കാബ്‌സ് ആപ്പിലും ഉണ്ടായിരിക്കുക. കൂടാതെ ഇന്ത്യയില്‍ എവിടേയും ഈ ആപ്ലിക്കേഷന്‍ ലഭ്യമാകും. വളരെ ലളിതമായിരിക്കും ആപ്പ് ഉപയോഗിക്കാനുള്ള രീതികള്‍. പരീക്ഷണാടിസ്ഥാനത്തിൽ കണ്ണൂരിലാണ് ആദ്യ ഘട്ടം കേര കാബ്‌സ് നിരത്തിൽ ഇറങ്ങുക. തുടർന്ന് പദ്ധതി മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കും .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K