30 September, 2019 11:46:37 AM
ദുബായിൽ മിനി ബസ് ട്രക്കിന് പിന്നിലിടിച്ച് ഇന്ത്യക്കാര്‍ ഉൾപ്പെടെ എട്ടു തൊഴിലാളികൾ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
ദുബായ്: ദുബായിൽ വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾ മരിച്ചതായി റിപോർട്ട്. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഇതിൽ ഇന്ത്യക്കാരുമുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മിർദിഫ് സിറ്റി സെന്ററിനടുത്തായി ഇന്ന് പുലർച്ചെയായിരുന്നു അപകടം. ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് ട്രക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.