27 September, 2019 12:14:23 PM
ഇന്തോനേഷ്യയിലെ മുലുകു ദ്വീപില്‍ ഭൂചലനത്തില്‍ മരണം 23 ലേറെ; നൂറിലധികം പേര്‍ക്ക് പരിക്ക്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണം 23 ലേറെ. നൂറിലധികം പേര്‍ക്ക് പരിക്ക്. റിക്ടര്‍ സെക്യിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച മുലുകു ദ്വീപിലാണുണ്ടായത്. 15000ലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നൂറുകണക്കിന് വീടുകളും ഓഫീസുകളും സ്കൂളുകളും ഭൂചലനത്തില്‍ തകര്‍ന്നു.