22 September, 2019 07:42:12 PM
റാവല്‍പിണ്ടിയില്‍ ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി കുട്ടികളടക്കം 26 പേര്‍ മരിച്ചു
റാവല്‍പിണ്ടി: പാകിസ്ഥാനില്‍ ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ച് കയറി കുട്ടികളടക്കം 26 പേര്‍ മരിച്ചു. ബാബുസാര്‍ മലമുകളിലാണ് അപകടം നടന്നത്. സ്കര്‍ദ്ദു നഗരത്തില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 16 പാകിസ്ഥാന്‍ സൈനികരടക്കം നാല്‍പ്പതോളം പേര്‍ ബസിലുണ്ടായിരുന്നതായാണ് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടികളും സ്ത്രീകളുമടക്കം 26 പേരുടെ മരണം ഗില്‍ഗിത് ബാല്‍തിസ്ഥാന്‍ മുഖ്യമന്ത്രിയുടെ വക്താവ് റഷീദ് അര്‍ഷാദ് സ്ഥിരീകരിച്ചു. റാവല്‍പ്പിണ്ടിയിലേക്ക് യാത്രക്കാരുമായി പോകവേ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലമ്പ്രദേശത്ത് വച്ച് ബസിന്‍റെ ബ്രേക്ക് തകരാറിലാകുകയും, ഒരു കുന്നിലേക്ക് ഇടിച്ച് കയറിയുമാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.