17 September, 2019 07:55:09 AM
ഇസ്രായേലിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; അധികാര തുടര്‍ച്ച പ്രതീക്ഷിച്ച് ബെഞ്ചമിൻ നെതന്യാഹു
ജെറുസേലേം: ഇസ്രായേലിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിയും കരസേന മേധാവി ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ. ആറു മാസത്തിനിടെ രണ്ടാമത്തെ പൊതു തെരെഞ്ഞെടുപ്പിനാണ് ഇസ്രയേൽ ഒരുങ്ങുന്നത്.
ഏപ്രിലിൽ നടന്ന തെരെഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സഖ്യസർക്കാർ ഉണ്ടാക്കാൻ പ്രധാനമന്ത്രി പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും തെരെഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തിലെത്തിയാൽ പലസ്തീൻ പ്രദേശമായ ജോർദാൻ താഴ്വര ഇസ്രായേലിനോട് കൂട്ടിച്ചേർക്കുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന അന്താരാഷ്ട്രതലത്തിൽ വിമർശിക്കപ്പെട്ടിരുന്നു