16 September, 2019 05:26:43 AM
കൊളംബിയയിൽ ചെറുവിമാനം തകർന്ന് ഏഴ് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു
ബോഗോട്ട: തെക്ക്-പടിഞ്ഞാറൻ കൊളംബിയയിൽ ചെറുവിമാനം തകർന്ന് ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച 2.11നായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു