01 September, 2019 07:11:36 AM
ടെക്സസിൽ ഒഡേസയിലും മിഡ്ലൻഡിലും വെടിവയ്പിൽ അഞ്ച് പേർ മരിച്ചു; പോലീസുകാർ ഉൾപ്പെടെ 21 പേർക്ക് പരിക്ക്
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ വെടിവയ്പിൽ അഞ്ച് പേർ മരിച്ചു. പോലീസുകാർ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. അക്രമികളിൽ ഒരാളെ പോലീസ് വധിച്ചു.
ശനിയാഴ്ച വൈകുന്നേരം പടിഞ്ഞാറൻ നഗരങ്ങളായ ഒഡേസയിലും മിഡ്ലൻഡിലുമാണ് വെടിവയ്പുണ്ടായത്. അക്രമികൾ വാഹനത്തിൽ ചുറ്റിസഞ്ചരിച്ച് ആളുകൾക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3.17 ന് ആണ് സംഭവങ്ങൾക്ക് തുടക്കം. അക്രമികൾ സഞ്ചരിച്ച ടൊയോട്ട കാർ പോലീസ് തടഞ്ഞതോടെയാണ് വെടിവയ്പ് ആരംഭിച്ചത്. കാർ തടഞ്ഞ പോലീസുകാരനെ ഡ്രൈവർ വെടിവച്ചു കൊന്നു. പിന്നീട് യുഎസ് പോസ്റ്റൽ ഡിപ്പാർമെന്റിന്റെ വാൻ തട്ടിയെടുത്ത് അക്രമികളിൽ ഒരാൾ ഒഡേസയിലേക്ക് ഓടിച്ചുപോയി.
പോലീസ് വാഹനത്തെ പിന്തുടരുകയും ഒഡേസയിലെ സിനിമ തിയറ്ററിലെ പാർക്കിംഗ് സ്ഥലത്തുവച്ച് ഇയാളെ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. വെടിവയ്പിൽ മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വാനിലും ടൊയോട്ട കാറിലുമാണ് അക്രമികൾ സഞ്ചരിച്ചത്. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.