21 August, 2019 03:11:37 PM


ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുമായി 'വിയര്‍ട്ട് ജെറ്റ്' ഇന്ത്യയിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു



ഹാനോയ്: ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുടെ സേവനങ്ങളാല്‍ ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ വിയര്‍ട്ട് ജെറ്റ് എന്ന വിയറ്റ്നാം വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങാനൊരുങ്ങുന്നു. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായുള്ള  ബുക്കിംഗ് കമ്പനി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റിയില്‍ നിന്നും ഹനോയില്‍ നിന്നും ദില്ലിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളാണ് കമ്പനി തുടങ്ങുന്നത്. 



വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നില്‍.  2011ല്‍ തുടങ്ങിയ ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  2017ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്‍ത വിയേര്‍ട്ട് ജെറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം മാത്രം സമ്പാദിച്ചത്. കമ്പനിക്ക് ഇപ്പോള്‍ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും 385 ല്‍ അധികം സര്‍വ്വീസുകളുണ്ട്.  


ലൈംഗികത മുന്‍ നിര്‍ത്തിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഈ വിമാനകമ്പനി ഏറ്റുവാങ്ങി. ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളില്‍ കളിക്കാര്‍ക്ക് തൊടാനും പിടിക്കാനും അവസരം നല്‍കി ബിക്കിനി ഷോ നടത്തിയതിന് വിയറ്റ്നാം ഏവിയേഷന്‍ അതോറിറ്റി ബിക്കിനി എയര്‍ലൈന്‍സിന് പിഴ ചുമത്തിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K