17 August, 2019 03:02:42 PM
ജനനേന്ദ്രിയത്തിന് ദിവസങ്ങളായി വേദന; എക്‌സ്‌റേ ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
ന്യൂയോര്‍ക്ക്: ലിംഗത്തില്‍ അനുഭവപ്പെട്ട വേദന എന്തെന്ന് അറിയാന്‍ രോഗിയുടെ എക്സ് റേ എടുത്ത് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ജനനേന്ദ്രിയം വെറും അസ്ഥിയായി മാറുന്നു. ആഴ്ചകളായി മുട്ടുവേദന അലട്ടിയതോടെ ആശുപത്രിയിലെത്തിയ 63കാരനാണ് ഈ അനുഭവം. സഹിക്കാനാവുന്നതിനപ്പുറം വേദനയായതോടെയാണ് ഡോക്ടറെ കാണാന്‍ പോയത്. എന്നാല്‍ ഡോക്ടറെ കാണാനിറങ്ങിയപ്പോള്‍ ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. ന്യൂയോര്‍ക്കിലാണ് സംഭവം.
താഴെ വീണ ഇയാളെ നഴ്‌സുമാര്‍ എമര്‍ജന്‍സി മുറിയിലേക്ക് കൊണ്ടുപോയി. കാലിലെ നീര് ശ്രദ്ധിച്ച ഡോക്ടര്‍ എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം ബാന്‍ഡേജ് ഇടുകയും ചെയ്തു. പരിശോധനയ്ക്കിടെ ദിവസങ്ങളായി തന്‍റെ ലിംഗത്തിന് വേദനയുള്ളതായി അദ്ദേഹം ഡോക്ടറോട് പറഞ്ഞു. ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് വരുന്നുണ്ടോയെന്ന് ഡോക്ടര്‍മാര്‍ ചോജിച്ചെങ്കിലും ഇല്ലെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ ദിവസങ്ങളായി ലിംഗത്തില്‍ നല്ല വേദനയുണ്ടെന്ന് ഇയാള്‍ ഡോക്ടറോട് പറഞ്ഞു.
ഉടനെ തന്നെ ഡോക്ടര്‍ ഇയാളോട് എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെട്ടു. എക്‌സ്‌റേ ഫലം പരിശോധിച്ചതോടെയാണ് മെഡിക്കല്‍ സംഘം ഞെട്ടിയത്. ഇയാളുടെ ജനനേന്ദ്രിയം എല്ലായി മാറുന്നുവെന്നാണ് കണ്ടെത്തിയത്. കുറച്ചുകാലമായി എല്ലിന്റെ വളര്‍ച്ച തുടങ്ങിയിട്ടെന്ന് കണ്ടെത്തി. ഈ രോഗാവസ്ഥയെ ഡോക്ടര്‍മാര്‍, 'ലിംഗത്തിലുണ്ടാകുന്ന ഒരു പ്രത്യേക തരത്തിലുള്ള കാല്‍സിഫിക്കേഷന്‍ പ്രക്രിയ'യായിട്ടാണ് കാണുന്നത്. ഈ അവസ്ഥയുടെ ഫലമായി തൂങ്ങി കിടക്കുന്ന ലിംഗം സ്ഥിരമായി ദൃഢമാകുകയും കടുത്ത വേദനയുണ്ടാവുകയും ചെയ്യുമെന്ന് യൂറോളജി കേസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അപൂര്‍വമായ ഒരു രോഗാവസ്ഥയാണിത്. 40 കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.