16 August, 2019 07:30:43 PM


അറ്റ്‌ലാന്‍റയില്‍ ബൈക്ക് അപകടത്തില്‍ കോട്ടയം അതിരമ്പുഴ സ്വദേശി യുവാവ് മരിച്ചു



അറ്റ്ലാന്‍റ: അമേരിക്കയിലെ അറ്റ്‌ലാന്‍റയില്‍ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 3.30ന്) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്‍റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. അറ്റ്ലാന്‍റയില്‍ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ്.


ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിന് മുന്നിലേക്ക് ഇടവഴിയില്‍നിന്നും ദിശ തെറ്റി കയറി വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. ബൈക്കില്‍ നിന്ന് തെറിച്ച് മറ്റൊരു ട്രാക്കിലേക്ക് വീണ ക്രിസ്റ്റഫറിന്‍റെ ശരീരത്ത് കൂടി ഒരു കാര്‍ കയറിയിറങ്ങി. പത്ത് മീറ്ററോളം ക്രിസ്റ്റഫറിനെ മുന്നോട്ട് വലിച്ചോണ്ടു പോകുകയും ചെയ്തു. പിന്നാലെ വന്ന കാറുകള്‍ ഒന്നൊന്നായി കൂട്ടഇടി നടക്കുകയും ചെയ്തു.


ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്ലാന്‍റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന്‍ സാബു കുര്യന്‍റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്കാരം പിന്നീട് അറ്റ്ലാന്‍റയില്‍ നടക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K