23 March, 2016 04:17:03 PM
എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു
ദില്ലി : നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരി വില്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനുവേണ്ടി നാലംഗ സമിതിയെ നിയമിച്ചേക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ധനകാര്യമന്ത്രാലയം, വ്യോമയാന മന്ത്രാലയം, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍നിന്നുള്ളവരാകും സമിയില്‍ ഉണ്ടാകുക.
2008 മുതല്‍ എയര്‍ ഇന്ത്യ നഷ്ടത്തിലായത്. വിപണി വിഹിതത്തില്‍ നിലവില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് എയര്‍ ഇന്ത്യ.