24 July, 2019 02:10:58 PM
'എല്ലാത്തിനും കാരണം അവൻ'; 13കാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട അധ്യാപികയുടെ മൊഴി
ഫീനിക്സ്: തന്‍റെ ക്ലാസിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിട്ടണി സമോരയെന്ന അധ്യാപികയെ 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടണിയുടെ അഭിഭാഷക അധ്യാപികയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള സംസ്ഥാനമായ അരിസോണയിലായിരുന്നു വിദ്യാര്‍ത്ഥിയെ അധ്യാപിക പലപ്രാവശ്യം പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്.
ബ്രിട്ടണിയ്‌ക്കെതിരെയുള്ള ശിക്ഷ അംഗീകരിക്കുവാന്‍ അവരുടെ അഭിഭാഷകയായ ഗുവേര തയ്യാറായിട്ടില്ല. കഴിഞ്ഞ 16 മാസമായി ഞാന്‍ ബ്രിട്ടണി സമോരയെ പ്രധിനിധീകരിക്കുകയാണ്. അവര്‍ ഒരിക്കലും ഒരു രാക്ഷസിയല്ല. ഒരു കൊലയാളി മൃഗമോ അല്ല. ഇത് ആ കുട്ടിയും ബ്രിട്ടണിയും മാത്രം തമ്മിലുള്ള സംഭവമല്ല ഇതെന്നും അഭിഭാഷക പറഞ്ഞു. ഇതൊരു കൗമാരക്കാരനാണ്. അധ്യാപിക ഒരിക്കലും സമൂഹത്തിന് ഒരു ആപത്തും അല്ലെന്നും അവര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ക്ക് ലാസ് ബ്രിസാസ് അക്കാഡമിയിലെ പ്രിന്‍സിപ്പളായ തിമോത്തി ഡിക്കായിയുടെ വാക്കുകളും ഉദാഹരണമാണ്. പലപ്രാവശ്യം ബ്രിട്ടണിയുടെ ക്ലാസില്‍ നിന്നും കുട്ടിയെ മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് പലപ്പോഴും പലയിടങ്ങളിലും വെച്ച് കുട്ടി ബ്രിട്ടണിയെ ശല്യപ്പെടുത്തി. വിദ്യാര്‍ത്ഥി പലപ്പോഴും ആക്രമണ സ്വഭാവം കാണിച്ചിരുന്നു. ബ്രിട്ടണിയുടെ ശരീരത്തിലെ പാടുകളും മറുകകളെയുമൊക്കെ കുറിച്ച് പലപ്പോഴും വിദ്യാര്‍ത്ഥി ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞപ്പോഴേക്കും എല്ലാ കുറ്റവും ബ്രിട്ടണി ഏറ്റെടുത്തിരുന്നു. എതനാല്‍ യാതൊന്നും ചെയ്യാനായില്ലെന്നും അഭിഭാഷക പറഞ്ഞു.
13കാരന്‍ വിദ്യാര്‍ത്ഥിയുമായി പലപ്രാവശ്യം അധ്യാപികയായ ബ്രിട്ടണി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് തെളിയുകയായിരുന്നു. ഇതെ തെളിഞ്ഞതോടെ 20 വര്‍ഷം തടവ് ശിക്ഷയാണ് ബ്രിട്ടണിക്ക് ലഭിച്ചത്. എന്റെ പ്രവര്‍ത്തിയില്‍ തനിക്ക് യാതൊരു ന്യായീകരണത്തിനും അര്‍ഹതയില്ലെന്നും താന്‍ പശ്ചാത്തപിക്കുന്നുവെന്നുമായിരുന്നു ബ്രിട്ടണി ശിക്ഷ കേട്ടശേഷം പ്രതികരിച്ചത്.
മാര്‍ച്ച് 2018ലാണ് ബ്രിട്ടണി അറസ്റ്റിലാകുന്നത്. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയത്. നാല് പ്രാവശ്യം ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതില്‍ രണ്ട് പ്രാവശ്യം സ്‌കൂളില്‍ വെച്ചാണെന്നുമാണ് വിവരം. വിദ്യാര്‍ത്ഥിയുടെ ഫോണില്‍ മാതാപിതാക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് അധ്യാപികയും കുട്ടിയുമായുള്ള വഴിവിട്ട ബന്ധം മനസിലാക്കിയതെന്ന് മാതാപിതാക്കള്‍ പോലീസിനോട് വ്യക്തമാക്കി