12 May, 2019 11:57:15 PM


ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിന്‍റെ കാർ അപകടത്തിൽപ്പെട്ടു ഒരാള്‍ മരിച്ചു



ദമാം: ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിന്‍റെ കാർ അപകടത്തിൽപ്പെട്ടു ഒരാള്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം റിയാദിൽ നിന്ന് 70 കി. മി അകലെ മുസാഹ്മിയയ്ക്കു സമീപം മക്ക റോഡിലാണ് അപകടമുണ്ടായത്. മലപ്പുറം തുറക്കൽ സ്വദേശി വലിയകത്തു അബ്ദുറസാഖിന്റെ മൂത്ത മകൾ സനോവർ റസാഖ് (20) മരിച്ചത്. 

ഇവരുടെ ഇളയ മകൾ തമന്നയെ (13) ഗുരുതര പരിക്കുകളോടെ റിയാദിലെ കിംഗ് അബ്ദുൾ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. അബ്ദുറസാഖാണ് കാർ ഓടിച്ചിരുന്നത്. അബ്ദുൾറസാഖും ഭാര്യയും പരിക്കൊന്നുമേൽക്കാതെ രക്ഷപെട്ടു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K