07 May, 2019 07:58:08 PM


ഇന്തോനേഷ്യയിലെ സുമാത്രാ ദ്വീപില്‍ സിനാബങ്ങ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു



ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ റിപ്പോര്‍ട്ടില്ല. 2000 മീറ്റര്‍ ഉയരത്തിലാണ് അഗ്നിപര്‍വതത്തില്‍നിന്ന് പുക ഉയരുന്നത്. ലാവ ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ അഗ്നിപര്‍വതത്തിന് സമീപത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. 2014ലും 2016ലും സിനാബങ്ങ് പൊട്ടിത്തെറിച്ച് 23 പേര്‍ മരിച്ചിരുന്നു.


ചൊവ്വാഴ്ച പൊട്ടിത്തെറിച്ച അഗ്നിപര്‍വതത്തില്‍നിന്നുള്ള പുകയും ചാരവും സമീപത്തെ ഗ്രാമങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അഗ്നിപര്‍വത സ്‌ഫോടനം വിമാനസര്‍വീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റര്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മേഖലയിലൂടെ വിമാനഗതാഗതം  ഒഴിവാക്കണമെന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K