02 May, 2019 11:58:27 AM
തായിലന്‍റ് രാജാവ് വിവാഹിതനാകുന്നത് നാലാം തവണ; ഇക്കുറി വധു സ്വന്തം അംഗരക്ഷക
ബാങ്കോക്: വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് തായ്‌ലണ്ടിലെ രാജാവ് വജ്രലോങ്കോണും അദ്ദേഹത്തിന്‍റെ വിവാഹവും. നാലാം വിവാഹത്തിന് വധുവായി വജ്രലോങ്കോണ്‍ തിരഞ്ഞെടുത്തത് സ്വന്തം അംഗരക്ഷകയെ. 2016 ഡിസംബറിലാണ് റോയല്‍ തായ് ആര്‍മിയുടെ ജനറലായി നാല്‍പതുകാരിയായ സുതിദയെ നിയമിക്കുന്നത്. രാജാവും സുതിദയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വജ്രലങ്കോണിന്റെ പിതാവ് രാജാ ഭൂമിഭോല്‍ 2016ല്‍ ഭരണത്തിന്റെ എഴുപതാമത്തെ വര്‍ഷത്തിലാണ് വിടപറയുന്നത്. ഭരണഘടനയനുസരിച്ച് അടുത്ത രാജ്യാവകാശം വജ്രലങ്കോണിനാണ്. പട്ടാഭിഷേകത്തിനുള്ള ചടങ്ങുകള്‍ ശനിയാഴ്ച നടക്കാനിരിക്കെയാണ് രാജാവ് അംഗരക്ഷകയായ സുതിദയെ വിവാഹം കഴിക്കുന്നത്. 66 വയസുള്ള വജ്രലോങ്കോണ്‍ ഇതിന് മുന്‍പ് മൂന്ന് വിവാഹം കഴിച്ചിരുന്നു. ഇതെല്ലാം വിവാഹമോചനത്തിലാണ് കലാശിച്ചത്. ഈ വിവാഹങ്ങളില്‍ നിന്നായി ഏഴു കുട്ടികളുണ്ട്