28 April, 2019 06:57:53 AM
ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു : പാക്കിസ്ഥാനില്‍ പോളിയോ വാക്സിന് വിതരണം നിര്‍ത്തിവെച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പോളിയോ വാക്സിന് വിതരണം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ഫോര്‍ പോളിയോ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഒരാഴ്ച്ചയ്ക്കിടെ മൂന്നു വാക്സിനേഷന് ആരോഗ്യ പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ ആരോഗ്യ പ്രവര്‍ത്തകയായ നസ്റീന് ബീബിയെ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. ബലൂചിസ്താനിലെ അഫ്ഗാന് അതിര്‍ത്തിപ്രദേശമായ ചമനില്‍ വച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. 2012 ഡിസംബര്‍ മുതല്‍ പോളിയോ മരുന്നു വിതരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 95 പേര് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുമ്പു നടന്ന സമാന ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാനായിരുന്നു.