10 April, 2019 10:57:30 PM
ബാങ്കോക്കില് ഷോപ്പിംഗ് സെന്ററില് അഗ്നിബാധ: രണ്ടു പേര് മരിച്ചു; 16 പേര്ക്ക് പരിക്ക്
ബാങ്കോക്ക്: തായ്ലന്ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില് ഷോപ്പിംഗ് സെന്ററിലുണ്ടായ അഗ്നിബാധയില് രണ്ടു പേര് മരിച്ചു. സംഭവത്തില് 16 പേര്ക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടര്ന്ന് സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. തീപിടിച്ച കെട്ടിടത്തില്നിന്നും പുറത്തേക്ക് ചാടിയവരാണ് മരിച്ചതെന്നു കരുതുന്നു. ഷോപ്പിംഗ് കോംപ്ലക്സിലെ പാര്ക്കിംഗ് സ്ഥലത്തുനിന്നാണ് തീപിടിത്തം ആരംഭിച്ചത്. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല.