07 April, 2019 10:55:44 AM
മോസ്കോയിലെ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം: രണ്ടു പേര് മരിച്ചു; നിരവധി പേര് കെട്ടിടത്തില്‍ കുടുങ്ങി
മോസ്കോ: റഷ്യയിലെ മോസ്കോയില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. രണ്ടു പേര് മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമായെന്ന് റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. പുക ഉയര്‍ന്നതോടെ നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി. ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 25 സ്ക്വയര്‍ മീറ്ററില്‍ തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.