18 March, 2019 08:06:41 AM


ഇഡാ ചുഴലിക്കാറ്റ്: വിവിധ രാജ്യങ്ങളിലായി മരണം 150 കവിഞ്ഞു




കേപ്ടൗൺ: ഇഡാ ചുഴലിക്കാറ്റിനെ തുടർന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും പേമാരായിലുമായി 150 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. സിംബാവേയിൽ 64 ഉം, മൊസാംബിക്കോയിൽ 48 പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സിംബാവേ, മൊസാംബിക്ക്, മലായ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി പതിനഞ്ച് ലക്ഷത്തിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായാണ് വിലയിരുത്തൽ. ചുഴലിക്കാറ്റിനെ തുടർന്ന് ഇന്തോനേഷ്യയിലെ കിഴക്കൻ പപ്പുവയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 ലധികം പേരും മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K