18 March, 2019 06:34:22 AM
അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസില് 50 സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാന് ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി
കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസില് 50 സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാന് അനുകൂല ഭീകരര്‍ക്ക് മുന്നില്‍ കീഴടങ്ങി. നിരവധി നാളുകളായി മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ഭീകരര്‍ ആക്രമണം ശക്തമാക്കിയതോടെ സുരക്ഷാ സൈനികര്‍ക്ക് കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.