18 March, 2019 05:53:11 AM
ഇന്തോനേഷ്യയില് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 73 പേര് മരിച്ചു
ജക്കാര്ത്ത: ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യയില് കനത്ത മഴയെത്തുടര്ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 73 പേര് മരിച്ചു. 60 ഓളം പേരെ കാണാതായി. നിരവധി റോഡുകളും രണ്ടു പാലങ്ങളും പ്രളയത്തില് ഒലിച്ചുപോയി. നൂറോളം വീടുകള് തകര്ന്നതായും റിപ്പോര്ട്ടുണ്ട്. നാലായിരത്തോളം പേരെ ദുരിതാശ്വാസ ക്യാന്പില് പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്ന്നേക്കുമെന്നാണ് സൂചന. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.