16 March, 2019 09:01:54 AM
ഹമാസ് നിയന്ത്രിത ഗാസയില്‍ നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം
ഗാസ: ഗാസ മുനമ്പില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഹമാസ് നിയന്ത്രിത ഗാസയിലെ നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്റെ റോക്കറ്റ് നിര്‍മാണ കേന്ദ്രം, നാവിക പോസ്റ്റ് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, ഇസ്രയേലിന്റെ അവകാശവാദത്തെ തള്ളി ഹമാസ് രംഗത്തെത്തി.
ടെല്‍ അവീവീലേക്ക് പലസ്തീന്‍കാര്‍ റോക്കറ്റാക്രമണം നടത്തിയതിനു തിരിച്ചടിയായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതെ സമയം ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും നാലു പേര്‍ക്ക് പരിക്കേറ്റെന്നും ഹമാസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.