11 March, 2019 08:30:21 PM
മൃഗശാലയുടെ കൂടിന് മുകളിൽ കയറി സെൽഫി എടുത്ത യുവതിയെ കരിമ്പുലി പിടിച്ചു
വാഷിംഗ്ടൺ: സെൽഫി എടുക്കുന്നതിനായി മൃഗശാലയുടെ കൂടിന് മുകളിൽ കയറിയ യുവതിയെ കരിമ്പുലി പിടിച്ചു. അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. സെല്‍ഫിയെടുക്കാന്‍ കൂടിന്‍റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്പുലി യുവതിയുടെ കൈകളിൽ പിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രതീഷിക്കാതെയായിരുന്നു കരിമ്പുലിയുടെ ആക്രമണമെന്നും ഇവർ കൂട്ടിച്ചേർത്തു.
യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടൻ തന്നെ ഇവരെ മൃഗശാല ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് ദയവായി കാഴ്ച്ചക്കാർ മനസിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ കരിമ്പുലി ആക്രമിച്ചിരുന്നു.