10 March, 2019 09:34:38 AM


കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് മേയര്‍ ഉള്‍പ്പടെ 12 മരണം




ബൊഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 12 ഓളം ആളുകള്‍ മരിച്ചു. സാന്‍ ജോസ് ഡെല്‍ ഗുവൈരായില്‍ നിന്നും വിയ്യാവിസെന്‍ഷ്യോ നഗരത്തിലേക്ക് പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നുവീണതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 10:40ന് അടിയന്തിര സഹായം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. പിന്നീട് മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാറ മുനിസിപ്പാലിറ്റിയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. 


വോപ്പസ് നഗരത്തിലെ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ലേസര്‍ ഏറോ എയര്‍ലൈന്‍ വിമാനത്തിലുണ്ടായിരുന്നു. ആരും രക്ഷപെട്ടില്ലെന്ന് കൊളംബിയന്‍ സിവില്‍ വ്യോമയാന ഏജന്‍സി അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, എന്താണ് തകരാനുണ്ടായ കാരണമെന്ന് വ്യക്തമല്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K