09 March, 2019 08:49:31 AM


സൗദി അറേബ്യയില്‍ വിനോദ സഞ്ചാരികൾക്കായി ഓൺ അറൈവൽ വിസ അനുവദിക്കുന്നു



റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ള വിദേശികൾക്കു വിമാനത്താവളത്തിൽവെച്ചു ഓൺ അറൈവൽ വിസ അനുവദിക്കുന്നതിന് നീക്കം. എന്നാൽ എല്ലാ രാജ്യക്കാർക്കും ഈ സൗകര്യം ലഭ്യമല്ല. സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന  അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുക.  പദ്ധതി ഈ വർഷം അവസാനത്തോടെ ഇത് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. 


രാജ്യത്തിൻറെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ ധനവിനിയോഗം 2020 ഓടെ 4660 കോടി ഡോളറായി ഉയർത്താനാണ് സൗദി ലക്ഷ്യമിടുന്നത്. 2015 ൽ ടൂറിസം മേഖലയിലെ ധനവിനിയോഗം 2790 കോടി ഡോളറായിരുന്നു. കഴിഞ്ഞ വർഷം റിയാദിൽ നടന്ന ഫോർമുല ഇ കാർ റേസ് ചാമ്പ്യൻഷിപ്പു കാണാനെത്തിയ വിദേശികൾക്ക് സൗദി ഇ -വിസ അനുവദിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K