03 March, 2019 03:48:01 PM
പോണ്‍ നടിമാരടക്കം നിരവധി സ്ത്രീകളുമായി ട്രംപിന് ബന്ധം; വെളിപ്പെടുത്തലുമായി മൈക്കിള്‍ കൊഹന്‍
വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെകുറിച്ച് അദ്ദേഹത്തിന്‍റെ പേഴ്‌സണല്‍ അറ്റോര്‍ണിയായിരുന്ന മൈക്കള്‍ കൊഹന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുന്നു. ഇരുവരും നാളുകള്‍ക്ക് മുന്‍പാണ് പിരിഞ്ഞത്. ഇരുവരുടെയും ബന്ധം വഷളായതോടെ ട്രംപിനെ കുറിച്ചുള്ള അറിയാ കഥകള്‍ പുറത്ത് വരികയാണ്.
''അമേരിക്കയുടെ ഉന്നമനം ട്രംപിന്റെ ലക്ഷ്യമേ അല്ലെന്നും സ്വന്തം പ്രശസ്തിയും സുഖവും മാത്രമാണ് ലക്ഷ്യമെന്നുമാണ് കോഹന്‍ പറയുന്നത്. മനസുനിറയെ വംശീയ വെറിയാണ്. സ്ത്രീകളെ വശീകരിച്ച് ഉപയോഗിക്കാന്‍ പ്രത്യേക കഴിവു തന്നെയുണ്ട്. നീലച്ചിത്ര നായികമാരും ശരീരം വില്‍ക്കുന്നവരുമായ നിരവധി സ്ത്രീകളുമായി ട്രംപിന് ബന്ധമുണ്ട്. ഇവരില്‍ പലരിലും മക്കളുമുണ്ട്. പണത്തിന്റെ ബലത്തില്‍ എല്ലാംതേച്ചുമാച്ചുകളയും. കള്ളം പറയാനും ചതിക്കാനും ഒരു മടിയുമില്ല'' കൊഹെന്‍ പറയുന്നു.
ലൈംഗികാരോപണം ഉന്നയിച്ച നീലച്ചിത്രതാരം സ്‌റ്റോമി ഡാനിയേലിന് പണംകൊടുത്ത് ഒതുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും കൊഹെന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നോട്ടുകെട്ടുകളില്‍ വിരലടയാളം പതിയാതിരിക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്നാണ് കൊഹെന്‍ പറയുന്നത്. ട്രംപുമായുള്ള ബന്ധം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയ നീലച്ചിത്ര നായിക സ്‌റ്റോമി ഡാനിയേലിന് പണം കൊടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് കൊഹെനായിരുന്നു. എന്നാല്‍ കൊഹെന്റെ ആരോപണത്തോട് ട്രംപ് പ്രതികരിച്ചിട്ടില്ല.