02 March, 2019 06:03:56 PM
സംഘര്‍ഷം അയയുന്നു; സംഝോതാ എക്സ്പ്രസ് സര്‍വീസ് ഞായറാഴ്ച മുതല്‍
ദില്ലി: സംഝോതാ എക്സ്പ്രസ് സര്‍വീസ് പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തീരുമാനിച്ചു. ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്കു സര്‍വീസ് നടത്തുന്ന സംഝോതാ എക്സ്പ്രസ് ഞായറാഴ്ച പുറപ്പെടും. പാക് പിടിയിലായിരുന്ന വ്യോമസേനാ വൈമാനികന് അഭിനന്ദനെ ഇന്ത്യക്കു കൈമാറിയതിനു പിന്നാലെയാണു തീരുമാനം. 1976 ജൂലൈ 22-ന് ഷിംല ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ചതാണ് ഈ ട്രെയിന്‍ സര്‍വീസ്.
ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സംഝോതാ എക്സ്പ്രസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചിരുന്നു. പിന്നാലെ ഇന്ത്യയും സര്‍വീസ് നിര്‍ത്തി. ഇന്ത്യന്‍ സംഝോത എക്സ്പ്രസിന്റെ ഏറ്റവും അവസാനത്തെ സ്റ്റോപ്പാണ് അട്ടാരി. ഇവിടെനിന്ന് പാക്കിസ്ഥാനിലെ സംഝോതയിലാണ് യാത്ര തുടരേണ്ടത്. ആറു സ്ലീപ്പര്‍ കോച്ചുകളും ഒരു ത്രീടയര്‍ എസി കോച്ചുമാണ് സംഝോതയിലുള്ളത്. ലാഹോറില്‍നിന്ന് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സംഝോത ട്രെയിന്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്.