28 February, 2019 11:30:22 AM
എല്ലാ സൈനീക നടപടികളും അവസാനിപ്പിക്കണം; പാകിസ്ഥാന് വീണ്ടും താക്കീതുമായി അമേരിക്ക
വാഷിങ്ടണ്‍: പാക്കിസ്ഥാന് വീണ്ടും താക്കീതുമായി അമേരിക്ക. അതിര്‍ത്തിയിലെ എല്ലാ സൈനീക നടപടികളും അവസാനിപ്പിക്കണമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കരുതെന്നും അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരര്‍ക്കുള്ള എല്ലാ സഹായവും നിര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള സൈനീക നീക്കം പാടില്ലെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
സൈനീകനീക്കം പാടില്ലെന്ന് സൗദിയും ആവശ്യപ്പെട്ടു. പ്രശ്‌നവപരിഹാരത്തിന് ഇടപെടാന്‍ തയ്യാറാണെന്ന് സൗദി അറിയിച്ചു. ഇതോടെ ലോക രാഷ്ട്രങ്ങള്‍ പാക്കിസ്ഥാന് വലിയ സമ്മര്‍ദ്ദമാക്കുകയാണ്. അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. യുഎന്നില്‍, ഫ്രാന്‍സാണ് ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. മസൂദ് അസറിന് ആഗോള യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശം.
ഇയാളുടെയും മറ്റ് ഭീകരസംഘടനകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടണം. ഭീകരര്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തണം. എന്നിവയാണ് പ്രധാനമായും യുഎന്‍ പാകിസ്ഥാന് മുന്നില്‍ വച്ച നിര്‍ദ്ദേശങ്ങള്‍. ഇന്ത്യ കാലങ്ങളായി ആവശ്യപ്പെടുന്നതാണ് ഇക്കാര്യങ്ങള്‍ എന്നാല്‍ യുഎന്നില്‍ ഇക്കാര്യം പ്രധാനമായും എതിര്‍ക്കുന്നത് ചൈനയാണ്.