18 February, 2019 10:40:14 AM


അപ്രതീക്ഷിത ഹര്‍ത്താൽ; യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു



കൊച്ചി: അപ്രതീക്ഷിത ഹര്‍ത്താൽ പ്രഖ്യാപനത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന് ഒരുമാസം മുൻപ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. 

ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. കാസര്‍കോട് കൊലപാതകത്തിന്റെ പശ്താത്തലത്തിൽ ഒറ്റരാത്രി കൊണ്ട് ഹര്‍ത്താൽ പ്രഖ്യാപിച്ചതിനെതിരെയാണ് ഇപ്പോൾ സ്വമേധയാ കേസെടുത്തിരിക്കുന്നത്. കോടതി അലക്ഷ്യ നടപടി അടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരിടേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K