16 February, 2019 05:31:32 PM


പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്നും ഒറ്റപ്പെടുത്താം എന്ന് കരുതേണ്ടന്നും ഇന്ത്യയോട് പാക്കിസ്ഥാന്‍



മ്യൂണിച്ച്: പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്നും ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. ജര്‍മ്മന്‍ പര്യടനത്തിനിടെ ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷിയുടെ പ്രതികരണം. 


ഇന്ത്യയുമായി രമ്യതയില്‍ പോകണമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗ്രഹിക്കുന്നത്. അധികാരമേറ്റയുടന്‍ തന്നെ ഇതിനായുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചതാണ്. അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. യുദ്ധം തകര്‍ത്ത ആ രാജ്യത്തില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മധ്യസ്ഥ്യം വഹിക്കുന്നതും പാക്കിസ്ഥാനാണ്. പുല്‍വാമ ആക്രമണത്തിലൂടെ പാക്കിസ്ഥാന് ഒന്നും നേടാനില്ലെന്ന് ഈ ലോകത്തിന് അറിയാം. തീവ്രവാദത്തിന് പാക്കിസ്ഥാന്‍റെ മണ്ണില്‍ ഇടമില്ല. ഖുറേഷി പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K