05 February, 2019 04:08:44 PM
കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടിയ്ക്ക് 25,000 രൂപ പിഴ
കൊച്ചി: ഭൂമി കൈയ്യേറ്റക്കേസിലെ ഹര്‍ജികള്‍ പിന്‍വലിച്ചതിലൂടെ കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടിയ്ക്ക് 25,000 രൂപ പിഴ. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് ചെയ്തു. ആലപ്പുഴ ലോക്പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മ്മിച്ചു എന്നതാണ് കേസ്. നാല് ഹര്‍ജികളാണ് തോമസ് ചാണ്ടി പിന്‍വലിച്ചിരിക്കുന്നത്. വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്.