06 October, 2025 09:27:43 PM
എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു

കോട്ടയം : നായന്മാർക്കിടയിൽ പുഴുക്കുത്തുകൾ ഉണ്ടെന്ന എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ കേരളത്തിൽ ആകമാനം പ്രതിഷേധം ആഞ്ഞടിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സുകുമാരൻ നായരുടെ വിവാദ പ്രസ്താവന ഉണ്ടായത്. എൻ എസ് എസ് കരുത്താർജിച്ച പ്രസ്ഥാനമാണെന്നും എൻ എസ് എസ് പറയുന്നിടത് ആളുകൾ നിൽക്കുമെന്നും പറഞ്ഞതിനൊപ്പമാണ് അവിടേം ഇവിടേം ഒറ്റപെട്ട ചിലർ പുഴുക്കുത്തുകളായി നായന്മാരുടെ കൂട്ടത്തിൽ കാണുമെന്ന് സുകുമാരൻ നായർ അഭിപ്രായപ്പെട്ടത്.
ബാക്കി നായന്മാർ ഒക്കെ പറയുന്നയിടത്തു നിൽക്കുമെന്ന് ആവർത്തിച്ച ജനറൽ സെക്രട്ടറി നമുക്കിടയിൽ ആളുകളുടെ എണ്ണം കുറഞ്ഞു പോയതിനാൽ നമ്മളെ തള്ളിപ്പറയാംമെന്നും സൂചിപ്പിച്ചു. കണക്ക് പ്രകാരം ഈഴവർ 25% ഉം നായന്മാർ 12% ഉം ആണുള്ളത്. എന്നാൽ പന്ത്രണ്ട് ശതമാനം ആളുകൾ കൂടിയുണ്ടെന്നും അവര് ഇവിടില്ല പുറത്താണെന്നും സുകുമാരൻ നായർ പറയുന്നു. എൻ എസ്ഈ എൻ.എസ്.എസ് സമുദായാംഗങ്ങളെ ആക്ഷേപിക്കുന്ന ഈ വീഡിയോ ആണ് ഇതിനകം ചർച്ചയായത്.
അതേസമയം ശബരിമല സ്ത്രീ പ്രവേശന സമയത്ത് എൽ ഡി എഫ് സർക്കാരിനും പിണറായി വിജയനും എതിരെ ഹൈന്ദവ ജനത ഒന്നടങ്കം നാമജപ ഘോഷയാത്രയും മറ്റുമായി വന്നപ്പോൾ അതിന് പിന്തുണ നൽകി എൻ എസ് എസ് അംഗങ്ങളെ അണി നിരത്തിയ സുകുമാരൻ നായർ അയ്യപ്പ സംഗമം വന്നപ്പോൾ മറുകണ്ടം ചാടി എൽഡിഎഫിന് പിന്തുണ നൽകിയത് വൻ ചർച്ചക്കിടയാക്കിയിരുന്നു.
ധനലക്ഷ്മി ബാങ്കിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ മരുമകനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനാണ് ഇപ്പോൾ സുകുമാരൻനായർ നിലപാട് മാറ്റി എൽ ഡി എഫ് സർക്കാരിനൊപ്പം നിൽക്കുന്നതെന്ന ആരോപണം വൻ തോതിൽ ഉയർന്നിരുന്നു. ഇതേ തുടർന്ന് കേരളത്തിലാകമാനം സുകുമാരൻനായർക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 'പിന്നിൽ നിന്ന് കാല് വാരിയ പാരമ്പര്യം നല്ല നായർക്കില്ല', 'ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണി നിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജി വെക്കുക', 'കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി നിരീശ്വരവാദികൾക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്' എന്നിങ്ങനെ ഫ്ലക്സ് ബോർഡുകളും ഉയർന്നു. പത്തനംതിട്ട, കോട്ടയം പ്രദേശങ്ങളിലാണ് പ്രതിഷേധം കൂടുതൽ അലയടിച്ചത്.
ഇതിനിടെയാണ് വിവാദപ്രസ്താവനയുമായി സുകുമാരൻ നായർ രംഗത്തെത്തുന്നത്.