18 September, 2025 10:19:07 AM
തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മീനാങ്കൽ സ്വദേശി ആനന്ദാണ് മരിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. പിന്നീട് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.