28 January, 2019 11:30:33 AM


പെറുവില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉരുള്‍പൊട്ടല്‍; 15 ഓളം പേര്‍ മരിച്ചു



ലിമ: തെക്ക്കിഴക്കന്‍ പെറുവിലെ അല്‍ഹബ്ര ഹോട്ടലില്‍ വിവാഹസല്‍ക്കാരത്തിനിടെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ 34ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. ഉരുള്‍പ്പൊട്ടലില്‍ കുന്നിടിഞ്ഞ് ഹോട്ടലിന്‍റെ ചുമരിലേക്ക് വീഴുകയായിരുന്നുവെന്ന് പെറുവിലെ നഗരമായ അബാന്‍കായിലെ മേയര്‍ എവരീസ്തോ റമോഷ് പറഞ്ഞു.


അപകടത്തില്‍ 11 സ്ത്രീകളും നാല് പുരുഷന്‍മാരുമാണ് മരിച്ചത്. നവവധുവും വരനും തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. അഗ്നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.  അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോ​ഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K