26 January, 2019 10:42:12 AM
ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം; ഇരുനൂറിലധികം പേരെ കാണാതായി
ബ്രസീലിയ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി. ബ്രുമാഡിന്‍ഹോ നഗരത്തിന് സമീപം മൈനിങ് കമ്പനിയായ വാലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. കാണാതായവരില്‍ ഏറെയും ഖനിത്തൊഴിലാളികളാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. 2014ല്‍ ബ്രസീലിലെ മരിയാനയില്‍ ബിഎച്ച്‌പി ബില്ലിടണ്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഡാം തകര്‍ന്നും ദുരന്തമുണ്ടായിരുന്നു.