23 January, 2019 04:09:07 PM
66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം കാത്ത് അലാസ്കയിലെ ബാറോ സിറ്റി
അലാസ്‌ക: 4300 ആളുകള്‍ മാത്രം താമസിക്കുന്ന അലാസ്കയിലെ ബാറൊ സിറ്റി 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം കാണാനൊരുങ്ങുകയാണ്. ഇവിടെ നവംബര്‍ 18നായിരുന്നു അവസാനമായി സൂര്യനുദിച്ചത്. ഉച്ചകഴിഞ്ഞ് 1.04 ന് പ്രത്യക്ഷപ്പെട്ട സൂര്യന്‍ 2.14 ന് മറയുകയായിരുന്നു. മെയ് മാസം മുതല്‍ ആഗസ്റ്റ് രണ്ടു വരെ ഇവിടെ സൂര്യന്‍ അസ്തമിക്കില്ല. ഇനിയുള്ള ദിവസങ്ങളില്‍ സാവകാശം 33 മിനിട്ട് മുതല്‍ രണ്ടര മണിക്കൂര്‍ വരെ സൂര്യപ്രകാശം ഇവിടെ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.