22 January, 2019 12:36:17 PM
റഷ്യന്‍ കടലില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു; ഇന്ത്യാക്കാരടക്കം 11 പേര്‍ മരിച്ചതായി സൂചന
മോസ്‌കോ: റഷ്യയിലെ കെര്‍ഷ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. ടാന്‍സാനിയുടെ പതാക വഹിക്കുന്ന കപ്പലുകളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ, ലിബിയ, തുര്‍ക്കി എന്നിവിടങ്ങളിലുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്. ഒന്നില്‍ ദ്രവരൂപത്തിലുള്ള പ്രകൃതി വാതകവും മറ്റൊന്ന് ടാങ്കറുമായിരുന്നു. ഒന്നില്‍ നിന്ന് മറ്റേതിലേക്ക് ഇന്ധനം മാറ്റുമ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരു കപ്പലില്‍ 17 ജീവനക്കാരാണുള്ളത്. ഇതില്‍ എട്ട് ഇന്ത്യക്കാരും ഒന്‍പത് തുര്‍ക്കിക്കാരുമാണ്. തീപിടിത്തമുണ്ടായതിനു പിന്നാലെ ചില ജീവനക്കാര്‍ രക്ഷപ്പെടാന്‍ കടലിലേക്ക് ചാടിയവരില്‍ 12 പേരെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ നിന്ന് രക്ഷിച്ചു. ഒന്‍പത് പേരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.