21 January, 2019 03:42:18 PM
ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ല; അര്‍ജുന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പോലീസ്
തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കുകയും അന്വേഷണത്തില്‍ ദുരൂഹമായതൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് റിപ്പോര്‍ട്ട്. അതേസമയം അപകടം സംഭവിക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്ന ബാലഭാസ്കറിന്‍റെ ബന്ധു അര്‍ജുന്‍ രണ്ടു ക്രിമിനല്‍ കേസിലെ പ്രതിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട് പാലക്കാട്ടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും ബാലഭാസ്കറിന് നല്‍കാനുള്ള എട്ട് ലക്ഷം രൂപ ബാങ്ക് വഴി തന്നെ തിരിച്ചു നല്‍കിയെന്ന് ഡോക്ടര്‍ പോലീസിന് മൊഴി നല്‍കി. ഇതിന്‍റെ ബാങ്ക് രേഖകളും ഡോക്ടര്‍ പോലീസിന് മുന്നില്‍ സമര്‍പ്പിച്ചു.
കാര്‍ ഓടിച്ച ആര്‍ജ്ജുന്‍ ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലും എടിഎമ്മിലെ പണം കവര്‍ന്ന കേസിലെ പ്രതികളെ സഹായിച്ചുവെന്ന കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് വാഹനമോടിച്ചിരുന്നതെന്നും അല്ലെന്നും ഒക്കെ വ്യത്യസ്തമായ മൊഴികള്‍ പോലീസിന് ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പോലീസ് ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചേക്കും.