21 January, 2019 12:33:30 PM


ശുദ്ധിക്രിയ നടത്തിയ സംഭവം; തന്ത്രിക്ക് വിശദീകരണത്തിന് സര്‍ക്കാര്‍ രണ്ടാഴ്ച കൂടി അനുവദിച്ചു



തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്നു ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രി കണ്ഠര് രാജീവരിനു വിശദീകരണത്തിനു സര്‍ക്കാര്‍ രണ്ടാഴ്ച കൂടി അനുവദിച്ചു. വിശദീകരണം നല്‍കുന്നതിനായി കൂടുതല്‍ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു തന്ത്രി കണ്ഠരര് രാജീവര് നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയത്.

നേരത്തെ ശുദ്ധിക്രിയ നടത്തിയ നടപടിയില്‍ കാരണം കാണിക്കല്‍ ആവശ്യപ്പെട്ട് പട്ടികജാതി വര്‍ഗ കമ്മിഷന്‍ അംഗം എസ് അജയകുമാര്‍ തന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അജയകുമാര്‍ ഇക്കാര്യം അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K