09 January, 2019 06:06:20 PM
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ 8.80 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റേതാണ് നടപടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. നാല് വാഹനങ്ങളും 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
ഇതു സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ടി ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി സംസ്ഥാന വിജിലൻസും നേരത്തെ കണ്ടെത്തിയിരുന്നു. സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നാണ് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചത്. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു ടി ഒ സൂരജ്.