09 January, 2019 11:03:49 AM
കോരുത്തോട്, മുക്കുഴിക്കു സമീപം ശബരിമല തീര്‍ത്ഥാടകനായ തമിഴ്നാട് സ്വദേശി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു
പമ്പ: ശബരിമല തീർത്ഥാടകനെ കാട്ടാന ചവിട്ടി കൊന്നു. തമിഴ്നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കോരുത്തോട്, മുക്കുഴിക്കു സമീപം ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 7 വയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. 30 അംഗ സംഘമാണ് ശബരിമല യാത്ര വന്നത്. 15 അംഗ സംഘം മാത്രമാണ് മുക്കുഴി യാത്ര പുറപ്പെട്ടത്. സംഘം കാൽനടയാത്ര തുടരുന്നതിനിടയിൽ കാട്ടാന സംഘത്തിനു മുന്നിൽ ചാടി വീഴുകയായിരുന്നു.
എല്ലാവരും ഓടി മാറിയെങ്കിലും മകനെ തോളിലേറ്റിയുളള യാത്രയിൽ പരമശിവനു രക്ഷപെടാനായില്ല. പിന്നാലെത്തിയ ആന പരമശിവന്റെ തോളിലുള്ള മകനെ തുമ്പികൈ കൊണ്ട് എടുത്തു മാറ്റിയ ശേഷമാണ് ചവിട്ടി കൊന്നത്. 7 വയസുകാരൻ നിലവിളിച്ചു നിന്നെങ്കിലും ആന ഒന്നും ചെയ്തില്ല. പെരുവന്താനം പോലീസ് നടപടികളാരംഭിച്ചു.