23 August, 2017 04:06:59 PM


വരുന്നു, 200 രൂപയുടെ അമ്പതു കോടിയോളം നോട്ടുകള്‍




മുംബൈ: പുതിയ 200 രൂപ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. 200 രൂപയുടെ മൂല്യമുള്ള അമ്പതു കോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. ജൂണിലാണ് 200 രൂപ നോട്ടിന്‍റെ അച്ചടി ആരംഭിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാൽ ഇടപാടുകൾ കൂടുതൽ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാൽ ഇടപാടുകൾ കൂടുതൽ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 500,1000 രൂപയുടെ നോട്ടുകൾ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. അതേസമയം 100, 500 രൂപ നോട്ടുകൾ ഇനി ഉടൻ അച്ചടിക്കേണ്ടെന്നാണ് ആർബിഐ തീരുമാനം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K