28 July, 2017 11:05:59 PM
അന്യസംസ്ഥാന ലോട്ടറി വിറ്റാൽ ഏജന്റുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കും
തിരുവനന്തപുരം: കേരള ലോട്ടറി ഏജന്റുമാർ, അന്യസംസ്ഥാന ലോട്ടറി വിൽപന നടത്തിയാൽ ഇവരുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേരള ലോട്ടറി വിൽക്കുന്നവർക്ക് അന്യസംസ്ഥാന ലോട്ടറി വിൽപന നടത്താൻ നിയമത്തിൽ വ്യവസ്ഥയില്ല.
കേരള ലോട്ടറി കൊടുക്കുന്ന വിൽപന കമ്മിഷൻ അന്യ സംസ്ഥാന ലോട്ടറി നൽകുന്നില്ല. സാന്റിയാഗോ മാർട്ടിൻ മിസോറാം ലോട്ടറി വിറ്റഴിക്കാൻ നിരവധി ഏജന്റുമാരെ സമീപിച്ചതായാണു വിവരമെന്നും ധനമന്ത്രി പറഞ്ഞു. കേരള ലോട്ടറിയിൽനിന്നു ലഭിക്കുന്ന ലാഭം ജനങ്ങളുടെ ആരോഗ്യ ചികിത്സാ പദ്ധതിക്കായാണു നൽകുന്നതെന്നും മന്ത്രി പറഞ്ഞു.