27 July, 2017 11:23:30 AM
ഓഹരിവിപണിയിൽ കുതിപ്പ് തുടരുന്നു; സെന്‍സെക്സ് 261 പോയിന്റ് വർധിച്ചു
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് 261 പോയിന്റ് വർധിച്ചു 32,643 -ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 84 പോയിന്റ് നേട്ടത്തിൽ 10,105 പോയിന്റിലാണ്. ബിഎസ്ഇയിലെ 495 ഓഹരികൾ നഷ്ടത്തിലും 1043 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലുമാണ്.