19 July, 2017 06:19:18 AM
ഓൺലൈൻ ലൈംഗീക റാക്കറ്റ്: ട്വിറ്റർ 90,000 അക്കൗണ്ടുകൾ ഒഴിവാക്കി
ന്യൂയോർക്ക്: ഓൺലൈൻ ലൈംഗീക റാക്കറ്റ് നടത്തിവന്ന 90,000 വ്യാജ അക്കൗണ്ടുകളെ ട്വിറ്റർ ഡി ആക്ടിവേറ്റ് ചെയ്തു. 'സൈറൻ' എന്ന പേരിലുള്ള ഈ പ്രചാരണം (ബോട്നെറ്റ് ക്യാംപെയ്ൻ) സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രവും പേരുമുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ഉപയോക്താക്കളെ ഓൺലൈൻ ആഭാസങ്ങളിലേക്കു ക്ഷണിക്കുകയാണു ചെയ്തിരുന്നതെന്ന് സീറോഫോക്സ് റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയ വഴിയുള്ള ഏറ്റവും വലിയ വ്യാജ പ്രചാരണമാണിത്. 'സൈറൻ' ക്യാംപെയ്നിൽ 30 ലക്ഷത്തിലധികം തവണ ഉപയോക്താക്കൾ "ക്ലിക്ക്' ചെയ്തുവെന്നാണ് കണക്കെന്നും സീറോഫോക്സ് അധികൃതർ പറഞ്ഞു.