19 June, 2017 10:32:30 PM
വിവാഹാഭ്യർഥന നിരസിക്കപ്പെട്ടു; നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബംഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് കന്നട സിനിമാ നടനും സംവിധായകനും നിർമാതാവുമായ ഹുച്ച വെങ്കട്ടാ് ജീവനൊടുക്കാൻ ശ്രമിച്ചു. കന്നഡ ചാനലിലെ റിയാലിറ്റി ഷോയിൽ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചന എന്ന പെണ്കുട്ടിയോടാണ് വെങ്കട്ട് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ രചന അത് നിരസിച്ചു. ഇതേതുടർന്ന് വെങ്കട്ട് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചതിനാൽ വെങ്കട്ടിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. രചനക്ക് എസ്എംഎസ് അയച്ചതിനു ശേഷമാണ് വെങ്കിട്ട് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.