23 October, 2026 08:27:18 PM


ചാമ്പ്യൻസ് ബോട്ട് ലീഗ്; താഴത്തങ്ങാടി മത്സര വള്ളംകളി നാളെ



കോട്ടയം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ(സി.ബി.എൽ) ഭാഗമായുള്ള താഴത്തങ്ങാടി മത്സര വള്ളംകളി നാളെ (ഒക്‌ടോബർ 24).  ഉച്ചകഴിഞ്ഞു രണ്ടിന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിനോദ സഞ്ചാര വകുപ്പുമന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.  

 കോട്ടയം നഗരസഭാധ്യക്ഷൻ എം.പി സന്തോഷ് കുമാർ പതാക ഉയർത്തി ചടങ്ങിനു തുടക്കം കുറിക്കും. വള്ളംകളി സുവനീർ പ്രകാശനം ഹാരിസ് ബീരാൻ എം.പിക്കു നൽകി ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും. മാസ്ഡ്രിൽ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് മാലിന്യമുക്ത പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു സമ്മാനദാനം നിർവഹിക്കും. കോട്ടയം വെസ്റ്റ് ക്ലബ് സംഘടിപ്പിക്കുന്ന ചെറുവള്ളങ്ങളുടെ മത്സരങ്ങളും ഇതോടൊപ്പം അരങ്ങേറും.

  ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിൽ വന്ന ക്ലബുകളും വള്ളങ്ങളുമാണ് സി.ബി.എല്ലിൽ മാറ്റുരയ്ക്കുന്നത്. കരുവാറ്റ, കല്ലട, പാണ്ടനാട്, കോട്ടപ്പുറം, മറൈൻ ഡ്രൈവ്, പിറവം എന്നിവിടങ്ങളിലെ മത്സരവേദികൾ പൂർത്തിയായി. നവംബർ 21നു കൊല്ലം അഷ്ടമുടിക്കായലിൽ നടക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവമാണ് അവസാന പോരാട്ടം.

   11 മത്സരങ്ങളില്‍ കൂടുതൽ പോയിന്‍റുകൾ നേടുന്ന ടീം ചാമ്പ്യന്മാരാവും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടൻ 55 പോയിന്‍റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ്. അരോമ ബോട്ട് ക്ലബ് തുഴയുന്ന അരോമ 1 ചുണ്ടൻ (54 പോയിന്‍റ്) യു.ബി.സി.  കൈനകരി എഫ്.സി.  തുഴയുന്ന വീയപുരം ചുണ്ടൻ   47 പോയിന്‍റ്) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

​സിബിഎൽ- നിലവിലെ പോയിന്‍റു നില(ചുണ്ടന്‍ വള്ളം, ക്ലബ്, പോയിന്‍റ് എന്ന ക്രമത്തില്‍)

​1) മേൽപ്പാടം- പള്ളാത്തുരുത്തി ബോട്ട്  ക്ലബ് - 55
​​​2)  ആരോമ 1  - ആരോമ ബോട്ട് ക്ലബ് - 54
​​​3)  വീയപുരം -  യു.ബി.സി. കൈനകരി എഫ്.സി. - 47
​​​4)  നിരണം  - നിരണം ബോട്ട് ക്ലബ് - 44
​​​5)  പുണ്യാളൻ നിരണം  - കുമരകം ടൌൺ ബോട്ട് ക്ലബ് - 30
​​​6)  നടുഭാഗം   - പി.ബി.സി. പുന്നമട  എൻ.സി.എഫ്.സി. ബോട്ട്   ക്ലബ് - 28
​​​7)  ചെറുതന  - എൻ.ബി.സി.നാട്ടകം  ബോട്ട് ക്ലബ് - 28
​​​8)  ആർപ്പൂക്കര    - ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം - 26
​​​9)  തലവടി  - വില്ലേജ് ബോട്ട് ക്ലബ് - 12

​സിബിഎൽ തുടര്‍ന്നുള്ള മത്സരങ്ങൾ
ആലപ്പുഴ കൈനകരി - ഒക്‌ടോബർ 31
ആലപ്പുഴ പുളിങ്കുന്ന് -  നവംബർ 7
ആലപ്പുഴ കായംകുളം - നവംബർ 14
കൊല്ലം പ്രസി‍ന്‍റ്സ്  ട്രോഫി ( സി ബി എൽ ഫൈനൽ ) - നവംബർ 21


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307