22 May, 2017 02:43:49 PM


രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനം: വസതിക്ക് മുന്നില്‍ പ്രതിഷേധം



ചെന്നൈ: ചലച്ചിത്ര താരം രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് എതിരെ പ്രതിഷേധവുമായി തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടന രംഗത്ത്. പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടന്നത്. 


കന്നഡിഗനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെയാണ് പ്രതിഷേധം. തമിഴനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന മുദ്രാവാക്യം വിളികളുമായെത്തിയ സംഘം അദ്ദേഹത്തിന്‍റെ കോലം കത്തിക്കുകയും ചെയ്തു.  പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.


കഴിഞ്ഞദിവസം രാഷ്ട്രീയ പ്രവേശനത്തിന് സൂചന നൽകി രജനി സംസാരിച്ചതോടെയാണ് ഇക്കാര്യം വലിയ ചർച്ചയായത്. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ വന്നിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K