12 April, 2017 11:38:46 AM


കലാഭവന്‍ മണിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ഹൈക്കോടതി



കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കാന്‍ ഹൈക്കോടതി വീണ്ടും സിബിഐയോട് ആവശ്യപ്പെട്ടു. മണിയുടെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവായത്.   നേരത്തെ രണ്ടുതവണ ഈ ആവശ്യം സിബിഐ നിരാകരിച്ചിരുന്നു. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത് തലേന്ന് സ്വന്തം റസ്റ്റ്ഹൌസായ പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണിയെ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ കിടനാശിനിയുടെയും മീതൈല്‍ ആല്‍ക്കഹോളിന്‍റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കരള്‍രോഗമുണ്ടായിരുന്ന  മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിലപാടായിരുന്നു സിബിഐക്ക്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K