16 January, 2016 10:26:17 PM
ക്ഷേത്രത്തിനകത്ത് ഷൂസ് ധരിച്ച ദൃശ്യം; സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും എതിരെ കേസ്
മീററ്റ് : ക്ഷേത്രത്തിനകത്ത് ഷൂസ് ധരിച്ച് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും എതിരെ കേസ്. ക്ഷേത്രത്തില്‍ പാദരക്ഷ ധരിച്ച് പ്രവേശിച്ച താരങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി മീററ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. ജനുവരി 18ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.
കളേഴ്‌സ് ചാനലിലെ ബിഗ് ബി എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി സംപ്രേക്ഷണം ചെയ്‌ത വീഡിയോ ദൃശ്യങ്ങളിലാണ് സല്‍മാനും ഷാരൂഖും ഷൂസ് ധരിച്ച് ഒരു ക്ഷേത്രത്തില്‍ നില്‍ക്കുന്നതായുള്ളത്. ഒരു കാളി ക്ഷേത്രമാണ് ദൃശ്യത്തിലുള്ളത്. കാളിയുടെ പ്രതിമയ്‌ക്ക് മുമ്പില്‍ ഇരുവരും സമയം ചിലവഴിക്കുന്നതായി വ്യക്‌തമാകുന്ന ദൃശ്യങ്ങളില്‍ ഇരുവരും പാദരക്ഷകള്‍ ഉപയോഗിച്ചിരിക്കുന്നത് വ്യക്‌തമാണ്.
ചെരുപ്പ് ധരിച്ച് മതപരമായ സ്‌ഥലങ്ങളില്‍ കയറുന്നത് ശരിയല്ല. അത് ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്‌തത് ജനങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്താന്‍ കാരണമായെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഖാന്‍മാര്‍ ഇത്തരത്തിലൊരു ക്ഷേത്രത്തില്‍ കയറിയിട്ടില്ലെന്നും ഗ്രീന്‍ സ്‌ക്രീനിന്റെ സഹായത്തോടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നും ചാനല്‍ അറിയിച്ചു.